പൊതുരംഗത്തു നിന്ന് മാറുമെന്ന പ്രഖ്യാപനത്തിൽ നിന്ന് കെ. മുരളീധരൻ പിൻമാറണം; ഷാഫി പറമ്പില്‍

Jaihind Webdesk
Wednesday, June 5, 2024

 

കോട്ടയം: പൊതുരംഗത്തു നിന്ന് മാറുമെന്ന പ്രഖ്യാപനത്തിൽ നിന്ന് കെ. മുരളീധരൻ പിൻമാറണമെന്ന് ഷാഫി പറമ്പില്‍. ഈ കാര്യം പാർട്ടി നേതൃത്വം അദ്ദേഹവുമായി ചർച്ച നടത്തണമെന്നും, പാർട്ടിക്കു വേണ്ടി വടകരയിൽ നിന്ന് മാറി മത്സരിക്കാൻ ധൈര്യം കാട്ടിയ നേതാവാണ് മുരളീധരൻ എന്നും ഷാഫി വ്യക്തമാക്കി. അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കുമെന്നും, ചെറുപ്പക്കാരനാണോ മുതിർന്നയാളാണോ മൽസരിക്കേണ്ടതെന്ന് പാർട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പുതുപ്പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.