
തിരഞ്ഞെടുപ്പ് ഫലം നാളെയെത്താനിരിക്കെ സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ മനോഭാവം യുഡിഎഫിന് അനുകൂലമായി മാറിയിരിക്കുന്നു. ഒന്‍പത് വര്‍ഷമായിട്ടുള്ള എല്‍.ഡി.എഫ് ദുര്‍ഭരണവും, വിവിധ വകുപ്പുകളിലെ പ്രകടനത്തെപ്പറ്റിയുള്ള വ്യാപക വിമര്‍ശനങ്ങളാണ് ഇപ്പോഴത്തെ രാഷ്ട്രീയ മനോഭാവത്തെ നിര്‍ണ്ണയിക്കുന്നത്. ഈ ഭരണകാലത്ത് ആരോഗ്യത്തില്‍ നിന്ന് ടൂറിസം വരെയും കായികരംഗം മുതല്‍ വിദ്യാഭ്യാസവും വികസനവുമെല്ലാം ഉള്‍പ്പെടെ പലയിടങ്ങളിലും ജനങ്ങള്‍ അനുഭവിച്ച താളം തെറ്റലുകളാണ് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയശക്തി സൃഷ്ടിച്ചതെന്ന് മനസ്സിലാക്കാം.
ആരോഗ്യരംഗത്ത് സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ശക്തമായിരുന്നുവെങ്കിലും, ജില്ലാ താലൂക്ക് ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടാത്തതും ജീവനക്കാരുടെ കുറവ് തുടരുന്നതും മഹാമാരിക്കുശേഷമുള്ള ആരോഗ്യ നവീകരണ പദ്ധതികള്‍ പ്രതീക്ഷിച്ച വേഗത്തില്‍ മുന്നേറാത്തതും ജനങ്ങളില്‍ നിരാശ സൃഷ്ടിച്ചു. മെഡിക്കല്‍ കോളേജിലെ യന്ത്രങ്ങളുടെ തകരാറും, അപര്യാപ്തതയും ഡോ. ഹാരിസ് ചിറയ്ക്കല്‍ തുറന്നു പറഞ്ഞതും ആരോഗ്യ വകുപ്പിലെ മറ്റൊകു താളം തെറ്റലായിരുന്നു. കായികരംഗത്തും സമാനതരം നിരാശയാണ് ഉയര്‍ന്നത്. സ്റ്റേഡിയങ്ങളുടെ നവീകരണം തുടങ്ങി കായിക കൗണ്‍സിലിലെ വിവാദങ്ങളും എല്‍.ഡി.എഫിന് തിരിച്ചടി സൃഷ്ടിച്ചിരിക്കുന്നു.
വികസനമേഖലയിലെ പ്രകടനവും ഇപ്പോഴത്തെ രാഷ്ട്രീയവികാരത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. പ്രധാന റോഡുകളും പാലങ്ങളുടെയും നിര്‍മാണം പലതും സമയം വിട്ട് നീങ്ങുകയും, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാതിരിക്കുകയും ചെയ്തു. ടൂറിസം മേഖലയിലും കേരളത്തിന്റെ വലിയ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന അഭിപ്രായമാണ് ഉയരുന്നത്.
വിദ്യാഭ്യാസരംഗത്തില്‍ സര്‍വകലാശാലകളിലെ നിയമന വിവാദങ്ങള്‍, ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്, അക്കാദമിക് സംവിധാനം താളം തെറ്റിയെന്ന വിമര്‍ശനം, പിഎംശ്രീ വിവാദം എന്നിവയും എല്‍.ഡി.എഫ് ഭരണത്തെതിരായ ജനവികാരം ശക്തിപ്പെടുത്തുന്ന ഘടകങ്ങളായി മാറുകയാണ്. വ്യവസായ തൊഴില്‍ രംഗത്ത് പുതു നിക്ഷേപങ്ങള്‍ കുറവായതും തൊഴില്‍സൃഷ്ടിയില്‍ വ്യക്തമായ പുരോഗതി കാണാനാകാത്തതും സര്‍ക്കാരിനെതിരെ ആശങ്കയുണ്ടാകുവാനുള്ള കാരണങ്ങളാണ്.
ശബരിമല സ്വര്‍ണക്കൊള്ള വിവാദം ഏറെ രാഷ്ട്രീയ സ്വാധീനം നടത്തിയ പ്രധാന വിഷയമാണ്. അന്വേഷണം, ആരോപണങ്ങള്‍, സര്‍ക്കാരിന്റെ പ്രതികരണം എന്നിവയെക്കുറിച്ചുള്ള ചോദ്യചിഹ്നങ്ങള്‍ ശക്തമായപ്പോള്‍, ഈ വിഷയം എല്‍.ഡി.എഫ് ഭരണത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ചര്‍ച്ചകളെ കൂടുതല്‍ വളര്‍ത്തി. തീര്‍ത്ഥാടന സീസണില്‍ ഉയര്‍ന്ന ഈ വിവാദം സര്‍ക്കാരിനെ പ്രതിരോധ നിലയിലാക്കി, ഇത് യുഡിഎഫിന്റെ പ്രചാരണവട്ടങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കി.
ഒന്‍പത് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തെച്ചൊല്ലിയ ചോദ്യചിഹ്നങ്ങള്‍ ആരോഗ്യം, വികസനം, വിദ്യാഭ്യാസം, ടൂറിസം, ഭരണം എന്നിവയിലുടനീളം വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, നിലവിലെ രാഷ്ട്രീയ പ്രവണത യുഡിഎഫിന് വ്യക്തമായ അനുകൂലതയിലേക്ക് ചായുന്നുണ്ട് എന്ന് മനസ്സിലാക്കാം. പ്രചാരണകാലത്ത് പ്രതിപക്ഷത്തിന് ലഭിച്ച പൊതുപ്രതികരണവും വിവിധ ജില്ലകളിലെ രാഷ്ട്രീയ ചലനങ്ങളും ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ശ്രദ്ധേയമായ നേട്ടം കൈവരിക്കാനുള്ള സാധ്യത ഉയര്‍ന്നതായി സൂചിപ്പിക്കുന്നു.