RAHUL GANDHI| ഭാരത് ജോഡോ യാത്ര മുതല്‍ വോട്ടര്‍ അധികാര്‍ യാത്ര വരെ; ‘രാജ്യത്തിന്‍റെ ആത്മാവ് വീണ്ടെടുക്കാന്‍’ രാഹുല്‍ ഗാന്ധി നടത്തിയ ചരിത്ര യാത്രകള്‍

Jaihind News Bureau
Wednesday, August 27, 2025

രാജ്യത്തിന്‍റെ ആത്മാവ് വീണ്ടെടുക്കാന്‍ ഇന്ത്യയുടെ ഹൃദയത്തിലുടനീളം നടത്തിയ ചരിത്രയാത്രകളായിരുന്നു ഭാരത് ജോഡോ യാത്രയും, ഭാരത് ജോഡോ ന്യായ് യാത്രയും. ആ യാത്രകള്‍ക്കു വെറുപ്പിനെ അതിജീവിക്കുന്ന സ്‌നേഹത്തിന്‍റെ സ്വഭാവമായിരുന്നു. രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷ, ജനാധിപത്യ, പരമാധികാര മൂല്യങ്ങളും സംരക്ഷിക്കാനുള്ള മറ്റൊരു യാത്രയാണ് ചരിത്രമുറങ്ങുന്ന ബിഹാറിന്റെ മണ്ണില്‍ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ നടത്തുന്നത്.

സമുദ്രമൊഴുകുന്ന കണക്കെ നഗരങ്ങളും ഗ്രാമങ്ങളും വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമാണ. പാര്‍ലമെന്റ് സമ്മേളനം പൂര്‍ത്തിയാക്കിയാണ് കഴിഞ്ഞ ദിവസം, മറ്റൊരു പരിപാടിക്കും ഇടം കൊടുക്കാതെ വോട്ടവകാശയാത്രയെന്ന ചരിത്രലക്ഷ്യത്തിലേക്കു വീണ്ടും തിരിച്ചെത്തിയത്. യാത്രയുടെ ലക്ഷ്യവും ഉദ്ദേശ്യശുദ്ധിയും ഈ രാജ്യം തിരിച്ചറിയുന്നുണ്ടെന്നു കൂടി ബോധ്യപ്പെട്ട നിമിഷങ്ങളാണിങ്ങനെ കണ്‍മുന്നില്‍ വന്നുകൊണ്ടിരുന്നത്. ഓരോ ദിവസവം യാത്ര വീണ്ടും തുടങ്ങുമ്പോഴും, പാതയ്ക്കിരുവശവും പതിനായിരങ്ങളാണ് രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്യാനും യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും തടിച്ചുകൂടു ന്നത്. കേള്‍ക്കാനുള്ള ഒരവസരവും വിട്ടുകളയാത്ത രാഹുല്‍ ഗാന്ധി, യാത്രയുടെ അര്‍ഥവും ലക്ഷ്യവും ജനങ്ങളിലേക്കു പകര്‍ന്നാണ് മുന്നോട്ടുനീങ്ങുന്നത്.

ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുകൊണ്ട്, രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യ പോരാട്ടത്തിനാണ് ബിഹാറില്‍ രാഹുല്‍ ഗാന്ധി തുടക്കം കുറിച്ചിരിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണ്. ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും. അതിന്റെ മുന്‍നിരയില്‍ തന്നെയുണ്ടാകും, രാഹുലെന്ന രാജ്യസ്‌നേഹി.