ബോക്സിംഗില്‍ നേര്‍ക്ക് നേരെ മേരി കോമും രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡും

Jaihind Webdesk
Thursday, November 1, 2018

ഡല്‍ഹി ഇന്ദിരാ ഗാന്ധി സ്റ്റേഡിയം ഒരു അപൂര്‍വ്വ സൗഹൃദ മത്സരത്തിന് സാക്ഷ്യം വഹിച്ചു. ബോക്സിംഗ് ചാമ്പ്യന്‍ മേരി കോമും കേന്ദ്ര സ്പോര്‍ട്സ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡും ആയിരുന്നു എതിരാളികള്‍.

അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍റെ ലോക വനിതാ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള ട്രെയിനിംഗ് സെഷനില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ബോക്സര്‍മാരുമായി ചര്‍ച്ച നടത്തി. നവംബര്‍ 15 മുതല്‍ 24 വരെ ഡല്‍ഹിയിലാണ് ചാമ്പ്യന്‍ഷിപ്പ്.