എല്‍ഡിഎഫ് സര്‍ക്കാര്‍ അടിക്കടി നടത്തുന്ന അഴിമതികള്‍ മലയാളികളെ ഞെട്ടിക്കുന്നു; അഡ്വ. പഴകുളം മധു

Jaihind Webdesk
Thursday, April 27, 2023

അടൂർ: എൽഡിഎഫ് ഗവൺമെൻ്റ് അടിക്കടി നടത്തുന്ന അഴിമതികൾ കേരളത്തിലെ ജനങ്ങളെ ഞെട്ടിക്കുന്നതെന്ന് കെ.പി.സി.സി ജന:സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ അടൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ്  നിതീഷ് പന്നിവിഴ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബിൻ വർക്കി മുഖ്യ പ്രഭാഷണം നടത്തി.

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ജനങ്ങളോട് മുണ്ടു മുറുക്കിയുടുക്കാൻ പറഞ്ഞിട്ട് ഒരു ക്യാമറക്ക് 9.5 ലക്ഷം മുടക്കി 726 എഐക്യാമറകൾ സ്ഥാപിച്ചത് ആർക്ക് വേണ്ടിയാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ്  നിതീഷ് പന്നിവിഴ അധ്യക്ഷത വഹിച്ചു.  യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹിം, ജില്ലാ പ്രസിഡന്‍റ്  എംജി കണ്ണൻ എസ് ബിനു, അഡ്വ.ബിജു വർഗീസ്, അരവിന്ദ് ചന്ദ്രശേഖർ, തുടങ്ങിയവർ സംസാരിച്ചു.