രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത് ചര്‍ച്ച ചെയ്യണം ; അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി ബെന്നി ബഹനാന്‍ എം.പി

Jaihind Webdesk
Monday, August 9, 2021

 

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം.പി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. നടപടി ഖേദകരമാണെന്നും പ്രതികരിക്കുന്നവരുടെ വാ മൂടിക്കെട്ടാനുള്ള ശ്രമങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നും ബെന്നി ബഹനാന്‍ എം.പി പ്രതികരിച്ചു.