സ്വാതന്ത്ര്യ സമര സേനാനി ഏറകത്ത് ഗോവിന്ദൻ മേനോന്‍റെ പത്നി ലീല.ജി.മേനോൻ നിര്യാതയായി

Jaihind Webdesk
Sunday, December 18, 2022

തൃശ്ശൂര്‍: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അന്തരിച്ച ഏറകത്ത് ഗോവിന്ദൻ മേനോന്‍റെ പത്നി ലീല.ജി.മേനോൻ നിര്യാതയായി. 84 വയസ്സായിരുന്നു. ഐ.സി.എൽ ഫിൻ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.ജി.അനികുമാർ മകനാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 2.30 ന് ഇരിങ്ങാലക്കുടയിലെ അനിൽ കുമാറിന്‍റെ വസതിയിൽ നടക്കും