KOTTAYAM| കോട്ടയത്ത് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്: പ്രതി പിടിയില്‍

Jaihind News Bureau
Thursday, June 26, 2025

കോട്ടയം ചങ്ങനാശ്ശേരിയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. ഇടുക്കി നെടുങ്കണ്ടം സ്വദേശി മനു ദശരഥന്‍ എന്നയാളാണ് പിടിയിലായത്. ചങ്ങനാശ്ശേരി വട്ടപ്പള്ളി ഭാഗത്തുള്ള പ്രഭു ബാലാജി എന്ന പലചരക്കു ഹോള്‍സെയില്‍ കടയില്‍ വന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ്് നടത്തിയത്.

ഹോള്‍സെയില്‍ കടയിലെത്തിയ ഇയാള്‍ കുടുംബ ശ്രീ പ്രവര്‍ത്തര്‍ക്ക് വിതരണം ചെയ്യുന്നതിനായി 1250 കിലോ പഞ്ചസാരയും, 29 ചാക്ക് അരിയും, 10 പെട്ടി വെളിച്ചെണ്ണയും ഉള്‍പ്പെടെ 21,9775 രൂപയുടെ സാധനങ്ങള്‍ വാങ്ങിയതിന് ശേഷം പണം നല്‍കാതെ കടന്നു കളയുകയായിരുന്നു. തുടര്‍ന്നാണ് കടയുടമ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചത്. ഇയാള്‍ കേരളത്തിലെ പല സ്ഥലങ്ങളിലും സമാന രീതിയിലുളള തട്ടിപ്പുകള്‍ നടത്തിയിട്ടുളളതായി വിവരം ലഭിച്ചിട്ടുണ്ട്. കടയുടമയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുളന്തുരുത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.