ആലപ്പുഴ : കായംകുളത്ത് വയനാടിനായി ബിരിയാണി ചലഞ്ച് എന്ന പേരിൽ സിപിഎം കാരുടെ തട്ടിപ്പ്. തട്ടിക്കൂട്ട് സംഘടനയുടെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മൂന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസ്.
ദുരിതാശ്വാസത്തിനായി പിരിച്ച പണം സര്‍ക്കാരിലേക്ക് നല്‍കിയില്ലെന്ന് ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച പരാതിയിലാണ് കേസ്. പ്രതികള്‍ ഗൂഗിള്‍ പേ വഴിയും പണം ശേഖരിച്ചിരുന്നു. പ്രതികളിലൊരാള്‍ മുന്‍ കാപ്പ കേസ് പ്രതിയായ മുന്‍ ലോക്കല്‍ കമ്മറ്റി അംഗമാണ്.