ആലപ്പുഴയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദ്ദനം. കുട്ടിയുടെ മൊഴിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. സ്കൂളിലെത്തിയ കുട്ടിയുടെ ശരീരത്തില്‍ പാടുകള്‍ കണ്ട് അധ്യാപകര്‍ വിവരം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരം പുറംലോകം അറിയുന്നത്. പ്രതികള്‍ ഒളിവിലണെന്നാണ് വിവരം.
‘എന്റെ അനുഭവം’ എന്ന തലക്കെട്ടോടെയാണ് നാലാം ക്ലാസുകാരി താന്‍ നേരിട്ട ക്രൂരപീഡനങ്ങള്‍ എഴുതുന്നത്. ഏറെ വൈകാരികമായല്ലാതെ ആ കുഞ്ഞിന്റെ നീറുന്ന നോവുകള്‍ വായിച്ചെടുക്കാന്‍ കഴിയില്ല. ‘എനിക്ക് അമ്മയില്ല കേട്ടോ, രണ്ടാനമ്മയാണ് ഉള്ളത്. വാപ്പിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. ഒരു പ്ലേറ്റ് ചോദിച്ചപ്പോള്‍ ഉമ്മിയും വാപ്പിയും കരണത്തടിച്ചുവെന്നും കുഞ്ഞ് കുറിപ്പില്‍ പറയു്ന്നു. ഇപ്പോള്‍ താമസിക്കുന്ന പുതിയ വീട്ടിലേക്ക് മാറിയിട്ട്് 2 മാസമേ ആകുന്നുള്ളൂ. ഫ്രിഡ്ജ് തുറക്കാനോ ശുചിമുറി ഉപയോഗിക്കാനോ പോലും ഉമ്മി സമ്മതിക്കില്ല. എപ്പോഴും പേടിപ്പിക്കുമെന്നും കുഞ്ഞ് വളരെ വൈകാരികമായി കുറിപ്പില്‍ പറയന്നു.
കുട്ടി ജനിച്ച് ഏഴാം ദിവസമാണ് അമ്മ മരിക്കുന്നത്. ശേഷം മാതൃസഹോദരന്റെ മകള്‍ ഷെബീനയെ അന്‍സാര്‍ വിവാഹം കഴിക്കുകയായിരുന്നു. നിലവില്‍ പ്രതികള്‍ ഇരുവരും ഒളിവിലാണെന്നാണ് വിവരം. പതാവ് അന്‍സാറിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായാണ് അറിയാന്‍ കഴിയുന്നത്. കുട്ടി നിലവില്‍ ശിശുക്ഷേമ സംരക്ഷണയിലാണ് കഴിയുന്നത്.