ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

Jaihind News Bureau
Sunday, May 11, 2025

ഇടുക്കി അടിമാലി പണിക്കന്‍കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വീടിനുള്ളില്‍ വെന്തുമരിച്ചു. ഇവര്‍ താമസിച്ചിരുന്ന വീട് പൂര്‍ണമായും കത്തി നശിച്ചു. പ്രദേശവാസിയായ ശുഭ മക്കളായ പത്ത് വയസുകാരന്‍ അഭിനന്ദ് നാല് വയസുള്ള അഭിനവ് ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരാണ് വീടിനുള്ളില്‍ ഉണ്ടായിരുന്നത്.

ഗുരുതരമായി പരിക്കേറ്റ അഭിനവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ വീടിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊന്നത്തടി പഞ്ചായത്തിലെ മലമുകളില്‍ ഒറ്റപ്പെട്ട വീടായതിനാല്‍ വൈകിയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തില്‍ വെള്ളത്തൂവല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.