വില 7.5 കോടി ; മോദിയുടെ വാരണാസിയിലെ എം.പി ഓഫീസ് ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് !

Jaihind News Bureau
Friday, December 18, 2020

 

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ എം.പി ഓഫീസ് ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്. ഏഴ് കോടി അന്‍പത് ലക്ഷം രൂപയ്ക്കാണ് 6500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം വില്‍പ്പനയ്ക്കുവെച്ചിരിക്കുന്നത്. വാരണാസിയിലെ ഗുരുദാം കോളനിയിലാണ് മോദിയുടെ എം.പി ഓഫീസ് ലക്ഷ്മികാന്ത് ഓജ എന്ന ഐഡിയില്‍ നിന്നാണ് പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം പരസ്യംനീക്കം ചെയ്‌തെന്നും ഓഫീസിന്റെ ഫോട്ടോ പകര്‍ത്തിയ വ്യക്തി ഉള്‍പ്പടെ കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്‌തെന്നും വാരണാസി എസ്എസ്പി അമിത് കുമാര്‍ പതക് പറഞ്ഞു.