ലക്ഷദ്വീപില്‍ നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ താനൂരില്‍ കണ്ടെത്തി; സുരക്ഷിതർ

Jaihind News Bureau
Monday, September 15, 2025

താനൂര്‍: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ താനൂര്‍ പുറംകടലില്‍ നിന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞ എട്ടാം തീയതി മല്‍സ്യബന്ധനത്തിനായി പുറപ്പെട്ട ‘നാജിയ’ എന്ന ബോട്ടാണ് യന്ത്രത്തകരാര്‍ കാരണം കടലില്‍ അകപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന എല്ലാ തൊഴിലാളികളും സുരക്ഷിതരാണ്.

താനൂര്‍ പുറംകടലില്‍ മല്‍സ്യബന്ധനത്തിന് പോയ മറ്റ് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട ബോട്ട് കണ്ടെത്തിയത്. തുടര്‍ന്ന് അവരെ കരയിലെത്തിക്കുകയായിരുന്നു. ശംസുദ്ദീന്‍ എ., അനീസ് സി.പി., ഖുദത്ത് അലി ഖാന്‍ എ., റഹ്‌മത്തുള്ളാ ഇ.കെ. എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. യന്ത്രത്തകരാര്‍ സംഭവിച്ച ബോട്ട് താനൂര്‍ ഹാര്‍ബറിലേക്ക് എത്തിച്ചു.