റഷ്യയിൽ യാത്രാവിമാനത്തിന് തീ പിടിച്ച് 41 മരണം

Jaihind Webdesk
Monday, May 6, 2019

റഷ്യയിൽ യാത്രാവിമാനത്തിന് തീ പിടിച്ച് 41 മരണം. നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്. ആഭ്യന്തര സർവീസ് നടത്തുന്ന റഷ്യൻ നിർമിത സുഖോയ് സൂപ്പർജെറ്റ്-100 ശ്രേണിയിലുള്ള വിമാനമാണു അപകടത്തിൽ പെട്ടത്.

തീ ആളിപ്പടർന്നതിനു പിന്നാലെ ഷെറെമെറ്റിയേവോ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. അടിയന്തര ലാൻഡിങ്ങിനായുള്ള ആദ്യശ്രമം പരാജയപ്പെട്ടെന്നും രണ്ടാം ശ്രമത്തിലാണു വിമാനം നിയന്ത്രിച്ചു നിർത്താനായതെന്നും അപ്പോഴേക്കും തീ പടർന്നെന്നും റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

വിമാനത്തിൽ 78 യാത്രക്കാരുണ്ടായിരുന്നെന്നാണു പുറത്തുവരുന്ന വിവരം. എങ്ങനെ തീ പിടിച്ചു എന്നതു വ്യക്തമല്ല. നിരവധി യാത്രക്കാർ എമർജൻസി വാതിലിലൂടെ പുറത്തുകടന്നെന്നാണു വിമാനത്താവള അധികൃതർ പറയുന്നത്.

പത്തോളം പേർക്ക് പരിക്കേറ്റതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സർവീസ് നടത്തുന്ന റഷ്യൻ ഏയ്‌റോഫോട്ട് സുഖോയ് സൂപ്പർജെറ്റ്-100 ശ്രേണിയിലുള്ള വിമാനത്തിനാണ് തീപിടിച്ചത്.