കാസര്‍ഗോഡ്: മുന്‍ ഉദുമ എംഎല്‍എയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഈ മാസം നാലിന് വാഹനാപകടത്തില്‍ പരിക്കേറ്റ അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. നീലേശ്വരം ദേശീയപാതയില്‍ കരുവാച്ചേരി പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ച് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ട് ഒരു യോഗത്തില്‍ പങ്കെടുത്ത ശേഷം പയ്യന്നൂരിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.
ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ ഏറെ ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്നു. കാസര്‍കോട് ജില്ല രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. കേരഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.