മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

Jaihind News Bureau
Monday, August 31, 2020

 

ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം.

മകൻ അഭിജിത് മുഖർജിയാണ് ട്വിറ്ററിലൂടെ മരണ വിവരം അറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു അന്ത്യം. ഭാരതരത്ന നൽകി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13-ാമത്തെ രാഷ്ട്രപതിയായിരുന്നു. കൊവിഡ് ബാധിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.

ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, രാജ്യസഭാ അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ബംഗാളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിന് സ്വന്തം.