അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് HW ബുഷ് അന്തരിച്ചു

Jaihind Webdesk
Saturday, December 1, 2018

George-HW-Bush-1

അമേരിക്കൻ മുൻ പ്രസിഡന്‍റ് ജോർജ് എച്ച്.ഡബ്ല്യു ബുഷ് (ജോര്‍ജ് ബുഷ് സീനിയര്‍) അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡൻറായിരുന്നു ബുഷ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു ദീർഘനാളായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. 94 വയസായിരുന്നു. ബുഷിന്‍റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം പുറത്തുവിട്ടത്.

1989 മുതൽ നാല് വർഷം അമേരിക്കയുടെ പ്രസിഡന്‍റായിരുന്നു. ഇറാഖും കുവൈറ്റും തമ്മിലുള്ള ഗൾഫ് യുദ്ധത്തിലെ അമേരിക്കൻ ഇടപെടൽ ബുഷിന്‍റെ തീരുമാനമായിരുന്നു. റഷ്യയടങ്ങുന്ന സോവിയറ്റ് യൂണിയനുമായുള്ള ശീതസമരം അവസാനിച്ചതും അദ്ദേഹത്തിന്‍റെ ഭരണകാലത്താണ്. ഗൾഫ് യുദ്ധത്തിൽ സ്വീകരിച്ച അമേരിക്കൻ നിലപാടിന് തിരിച്ചടിയേറ്റതോടെ 1992ൽ അദ്ദേഹം പരാജയപ്പെട്ടു.[yop_poll id=2]