മുൻ മന്ത്രി പന്തളം സുധാകരന്‍റെ സഹോദരി കെ.കെ. തുളസി (63) അന്തരിച്ചു

Jaihind Webdesk
Friday, April 12, 2024

 

തിരുവനന്തപുരം: പേരൂർക്കട എൻസിസി റോഡ് നെടുമ്പ്രം ലൈനിൽ കൃഷ്ണതുളസിയിൽ കെ.കെ. തുളസി (63) അന്തരിച്ചു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍റെ സഹോദരിയാണ്. റിട്ടയേര്‍ഡ് വാട്ടർ അതോറിറ്റി സൂപ്രണ്ടായിരുന്നു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

ഭർത്താവ് രാജേഷ് സി.ജെ. (റിട്ട. സൂപ്പർവൈസർ ഏജീസ് ഓഫീസ്) മക്കൾ: വീണ രാജേഷ് (യുകെ), ഗോകുൽ രാജേഷ് (ജയ്ഹിന്ദ് ടിവി). മരുമകൻ: എസ് അനൂപ് (യുകെ). മുൻ മന്ത്രി പന്തളം സുധാകരൻ, അഡ്വ. പന്തളം പ്രതാപൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ബുധനാഴ്ച (17-04-2024) വൈകുന്നേരം 3 മണിക്ക് കാഞ്ഞിരംപാറ സെന്‍റ് ആന്‍റണീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ.