ആന്റണി രാജുവിന്റെ കലിപ്പു തീരുന്നില്ല. ഗണേഷ് കുമാറുമായുള്ള തര്‍ക്കം ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്ന് തെളിയുകയാണ്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെ വിമര്‍ശിച്ച് ആന്റണി രാജുഎംഎല്‍ എ രംഗത്തെത്തിയിരിക്കുന്നു. താന്‍ കൊണ്ടg വന്നതില്‍ കൂടുതലായി ആരും ഒന്നും ഇപ്പോളും കെഎസ്ആര്‍ടിസിയില്‍ ഇല്ല എന്നാണ് മുന്‍ ഗതാഗത വകുപ്പ് മന്ത്രികൂടിയായ ആന്റണി രാജു തുറന്നടിച്ചിരിക്കുന്നത്. താന്‍ മന്ത്രി ആയിരിക്കെ ഒന്നര വര്‍ഷത്തോളം കോവിഡ് കാലമായിരുന്നു. അക്കാലത്ത് വരുമാനം ഉണ്ടായിരുന്നില്ല. എ്ന്നാല്‍ അതിനു ശേഷം തുടങ്ങി വെച്ച പദ്ധതികള്‍ ആണ് ഇപ്പോള് വരുമാനം തരുന്നതെന്ന് ആന്റണി രാജു അവകാശപ്പെട്ടു.
കെ എസ് ആര്‍ ടി സിയില്‍ 50 കോടി ഓവര്‍ ഡ്രാഫ്റ്റ് ഉണ്ടായിരുന്നത് ഇപ്പോള്‍ നൂറു കോടിയാക്കിയതായും ആന്റണി രാജു കുറ്റപ്പെടുത്തി. വായ്പ ബാധ്യത വര്‍ധിപ്പിച്ചാണ് ശമ്പളം ഒന്നിച്ചു കൊടുക്കാന്‍ സാധിച്ചത്. ഇപ്പോഴുള്ളത് താല്‍ക്കാലിക മുട്ടുശാന്തി മാത്രമാണ്. വായ്പ ബാധ്യത വര്‍ധിപ്പിച്ചത് KSRTC ക്ക് ഭാവിയില്‍ അമിതഭാരമാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. KSRTC യില്‍ പുതിയ പദ്ധതികളില്ല . ഇപ്പോള്‍ വരുമാനം ലഭിക്കുന്ന പദ്ധതികളെല്ലാം താന്‍ തുടങ്ങി വെച്ചത്. KSRTC യെ നിലനിര്‍ത്തുന്നത് ആ വരുമാനമാണ്. ദീര്‍ഘവീക്ഷണത്തോടെ കെഎസ്ആര്‍ടിസിയുടെ കടങ്ങളുടെ ഭാരം കുറക്കാന്‍ ആണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.