കോട്ടയത്ത് കെഎസ്ആർടിസി മുന്‍ എം പാനല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

Jaihind Webdesk
Monday, June 6, 2022

 

കോട്ടയം: കെഎസ്ആർടിസി മുൻ എം പാനൽ ജീവനക്കാരൻ ജീവനൊടുക്കി. കോട്ടയം ബ്രഹ്മമംഗലം സ്വദേശി എം.കെ ഷിബുവിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറെ നാളായി ജോലിയില്ലാത്തതിനാൽ ഷിബു മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കൾ. ഇതാവും ആത്മഹത്യയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. പാലാ ഡിപ്പോയിലെ എം പാനൽ കണ്ടക്ടറായിരുന്നു ഷിബു.