മുന്‍ കെപിസിസി പ്രസിഡന്റും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.വി. പത്മരാജന്‍ അന്തരിച്ചു. കാല്ലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . 94 വയസ്സായിരുന്നു. കെപിസിസി മുന്‍ അധ്യക്ഷനും കെ കരുണാകരന്‍ എകെ ആന്റണി മന്ത്രിസഭകളില്‍ അംഗവുമായിരുന്ന സി.വി. പത്മരാജന്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായി പാര്‍ട്ടിയെ സ്നേഹിക്കുകയും പ്രവർത്തിക്കുയും ചെയ്തു.
പത്മരാജന്‍ വക്കീല്‍ എന്നാണ് അദ്ദേഹം സ്വദേശമായ കൊല്ലത്തും പരിസരങ്ങളിലും അറിയപ്പെട്ടിരുന്നത്. വാര്‍ദ്ധക്യസഹജമായ അവശതകളില്‍ അദ്ദേഹം കുറേക്കാലമായി വിശ്രമജീവിതത്തിലായിരുന്നു . കൊല്ലം ജില്ലയിലെ പരവൂരില്‍ കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈയിലാണ് അദ്ദേഹത്തിന്റെ ജനനം. . അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് എത്തിയ അദ്ദേഹം പൊതു പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അധ്യാപകനായാണ് ജീവിതം തുടങ്ങിയത് എങ്കിലും തുടര്‍ന്ന് നിയമ ബിരുദം നേടി അഭിഭാഷക ജോലിയിലേയ്ക്കു കടന്നു. എണ്‍പതുകള്‍ വരെ കൊല്ലം ജില്ലയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു.