ബിജെപി വിടാനൊരുങ്ങി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ

Jaihind Webdesk
Monday, March 18, 2024

 

ബംഗളുരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുൻ‌ കേന്ദ്ര മന്ത്രിയുമായ ഡി.വി. സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് സൂചന. ബംഗളുരു നോർത്തിൽ നിന്നുള്ള നിലവിലെ എംപിയായ സദാനന്ദ ഗൗഡയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചിരുന്നു. ഗൗഡയ്ക്ക്  പകരം ബംഗളുരു നോർത്തിൽ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലജെയെയാണ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. വൊക്കലിഗ സമുദായംഗമായ ഗൗഡ, ഒന്നാം നരേന്ദ്ര മോദി സർക്കാരില്‍ കുറച്ചുകാലം റെയിൽവേ മന്ത്രിയായിരുന്നു. കര്‍ണാടക ഉപമുഖ്യന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ ഗൗഡയുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.