സിപിഎം എളംകുളം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കോൺഗ്രസിൽ ചേർന്നു

Jaihind News Bureau
Saturday, November 21, 2020

കൊച്ചി: സിപിഎം എളംകുളം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ലാൽ മാത്യു കോൺഗ്രസിൽ ചേർന്നു. കൊച്ചി നഗരസഭയിലേക്ക് ഗാന്ധിനഗറിൽ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി പി.ഡി മാർട്ടിന്‍റെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ വെച്ച് ഡിസിസി പ്രസിഡന്‍റ് ടി.ജെ വിനോദ് എംഎൽഎ അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകി. മണ്ഡലം പ്രസിഡന്‍റ് ഒ.ജി ബെന്നി അധ്യക്ഷനായി. പി ടി തോമസ് എംഎൽഎ, ഡൊമിനിക് പ്രസന്‍റേഷൻ, സേവ്യർ പടിയത്തറ, വിജു ചൂളക്കൽ, തമ്പി ചെള്ളാത്ത് എന്നിവർ സംസാരിച്ചു.