കണ്ണൂരില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Jaihind News Bureau
Saturday, October 24, 2020

കണ്ണൂർ പട്ടുവത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പട്ടുവം മംഗലശേരിയിലെ പുതിയ പുരയിൽ നാരായണനെയാണ് തളിപ്പറമ്പ് സിഐ എൻ കെ സത്യനാഥൻ അറസ്റ്റ് ചെയ്തത്. പട്ടുവം പഞ്ചായത്ത് പരിധിയിൽപ്പെട്ട എട്ടുവയസുകാരിയെ പീഢിപ്പിച്ച കേസിലാണ് തളിപ്പറമ്പ് പൊലീസ് നാരായണനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കുട്ടിക്ക് മൂത്ര തടസമുണ്ടായപ്പോഴാണ് നാരായണൻ പീഢിപ്പിച്ച കാര്യം വീട്ടുകാർ അറിയുന്നത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. കുട്ടി ഇവരോടും സംഭവങ്ങൾ പറഞ്ഞതോടെ തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയായിരുന്നു.