പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ല ; ബംഗാളില്‍ സിപിഎം യുവനേതാവ് ബിജെപിയില്‍

Jaihind News Bureau
Saturday, March 13, 2021

 

സിലിഗുരി: ബംഗാളില്‍ സിപിഎം വിട്ട യുവനേതാവ് ബിജെപിയില്‍ ചേര്‍ന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗവും സിലിഗുരി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബോര്‍ഡ് ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍ അംഗവുമായിരുന്ന ശങ്കര്‍ഘോഷാണ് ബിജെപിയില്‍ ചേര്‍ന്നത്.

പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലെന്ന് ആരോപിച്ച് ബുധനാഴ്ചയാണ് ശങ്കര്‍ ഘോഷ് രാജിവച്ചത്. തൊട്ടുപിന്നാലെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സിപിഎം ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ ഡാര്‍ജലീങ് എംപി രാജു ബിസ്ത എന്നിവരുടെ കൈകളില്‍ നിന്ന് ബിജെപി പതാക ഏറ്റുവാങ്ങിയാണ് ശങ്കര്‍ ഘോഷ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.