കർണാടകയില്‍ മുന്‍ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മലികയ്യ ഗുട്ടേദാർ കോണ്‍ഗ്രസില്‍ ചേർന്നു

Jaihind Webdesk
Saturday, April 20, 2024

 

ബംഗളുരു: കർണാടകയിലെ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ മലികയ്യ ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നത്. ഗുട്ടേദാറിനൊപ്പം കുംമ്ത മുൻ എംഎൽഎ ശാരദ മോഹൻ ഷെട്ടിയും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു.

കർണാടകയിൽ കോൺഗ്രസിന്‍റെ ഗ്യാരന്‍റി തരംഗമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അഫ്‌സൽപുർ മണ്ഡലത്തിലെ മുൻ എംഎൽഎയാണ് മല്ലികയ്യ ഗുട്ടേദാർ. മലികയ്യയുടെ കടന്നുവരവ് ഗുൽബർഗ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തേകും. രാധാകൃഷ്ണ ദൊദ്ദമണിയാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി.