Subair Bappu| വനിതാ ബിജെപി നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; മുന്‍ ബി.ജെ.പി. നേതാവും യൂട്യൂബറുമായ സുബൈര്‍ ബാപ്പു അറസ്റ്റില്‍

Jaihind News Bureau
Thursday, August 28, 2025

ബലാത്സംഗ ശ്രമത്തിന് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവും യൂട്യൂബറുമായ സുബൈര്‍ ബാപ്പു അറസ്റ്റില്‍. വനിതാ ബി.ജെ.പി നേതാവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യൂട്യൂബര്‍ കൂരാട് സ്വദേശി സുബൈറുദ്ദീന്‍ എന്ന സുബൈര്‍ ബാപ്പുവിനെയാണ് അറസ്റ്റ് ചെയ്തത്.

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരെയുളള പരാതി. ഈ മാസം 10 ന് താന്‍ വീടിന്റെ അടുക്കളയിലിരിക്കെ വീട്ടിലെത്തിയ സുബൈര്‍ ബാപ്പു ശാരിരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി വനിതാ നേതാവിന്റെ പരാതി.

സുബൈര്‍ ബാപ്പു മുമ്പ് ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും അങ്ങനെയാണ് പരിചയപ്പെടുന്നതെന്നും യുവതി പറയുന്നു. സ്വഭാവദൂഷ്യം കണക്കിലെടുത്ത് പ്രതിയെ രണ്ടു വര്‍ഷം മുമ്പ് സംഘടനാപരമായ നടപടി സ്വീകരിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.