ഫോറസ്റ്റ് ഓഫിസ് അടിച്ചു തകര്‍ത്ത കേസ് ; പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം

Monday, January 6, 2025


നിലമ്പൂര്‍: ഫോറസ്റ്റ് ഓഫിസ് അടിച്ചു തകര്‍ത്തെന്ന കേസില്‍ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. പി.വി.അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി. ഞായറാഴ്ച രാത്രി അറസ്റ്റിലായ അന്‍വറിലെ 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തിരുന്നു.

നിലവില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അന്‍വറുള്ളത്. ജനകീയ വിഷയത്തില്‍ ന്യായമായ പ്രതിഷേധമാണ് നടത്തിയതെന്നും താന്‍ നേരിട്ട് ഫോറസ്റ്റ് സ്റ്റേഷന്‍ ആക്രമിച്ചിട്ടില്ലെന്നും അന്‍വര്‍ കോടതിയെ അറിയിച്ചു. എഫ്‌ഐആറില്‍ 11 ആളുകളുടെ പേരുണ്ടായിട്ടും റിപ്പോര്‍ട്ടില്‍ അന്‍വറിന്റെ പേരു മാത്രമേയുള്ളൂവെന്നും അതെന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു.