വനം മന്ത്രിയുടെ പ്രസ്താവന തരം താണതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളിധരന്‍. ഉത്തരവാദിത്വം ഇല്ലാത്ത പ്രസ്താവന പിന്‍വലിക്കണം. വനം മന്ത്രി പക്വതയില്ലാതെ പെരുമാറുന്നു. നിലമ്പൂരില്‍ ജയിക്കാന്‍ ഇത്തരം തറക്കളി യുഡിഎഫ് കളിക്കില്ല. വന്യ ജീവി പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നുവെന്ന് കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
നാടിനെ നടുക്കിയ അനന്തുവിന്റെ ദാരുണ മരണം വിലകുറഞ്ഞ രാഷ്ട്രീയ വിവാദമാക്കുകയാണ് ഇടതുമുന്നണിയും സിപിഎമ്മും.രാവിലെ വിവാദ പരാമര്‍ശങ്ങളും വിലകുറഞ്ഞ ആരോപണവുമായി എത്തിയ മന്ത്രി എ കെ ശശീന്ദ്രന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അനന്തുവിന്റെ വീട്ടിലെത്തിയ ശേഷം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉയര്‍ത്തി.ഇടതുമുന്നണിയുടെ തരംതാണ രാഷ്ട്രീയ നാടകത്തിനെതിരെ കോണ്‍ഗ്രസും യൂഡിഎഫും ആഞ്ഞടിച്ചു.