വനം മന്ത്രിക്കെതിരെ കെ പിസിസി വർക്കിംഗ് പ്രസിഡൻ്റ് എപി അനിൽകുമാർ MLA. കടുവ ആക്രമണത്തിൽ ഒന്നാംപ്രതി വനംമന്ത്രി എ കെ ശശീന്ദ്രൻ ആണ്. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുത്ത് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ മന്ത്രിക്ക് കഴിയില്ല. വനം മന്ത്രിയുടെ വാദം തെറ്റാണ്. കടുവ ആക്രമണത്തിന്റെ പേരിൽ ഡിഎഫ്ഒ യെ സ്ഥലം മാറ്റാൻ താനും നാട്ടുകാരും ആവശ്യപ്പെട്ടിട്ടില്ലെന്നും എ പി അനിൽകുമാർ പറഞ്ഞു.
കാളികാവ് അടക്കാകുണ്ടിലെ റബര്‍ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ നരഭോജി കടുവ കഴിഞ്ഞ ദിവസമാണ് കടിച്ചു കൊന്നത്. കടുവയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കണ്ടെത്തിയിരുന്നു. അതേ കടുവ തന്നെയെന്നും സൈലന്റ് വാലിയില്‍ നിന്നുള്ള കടുവയാണെന്നും വനം വകുപ്പിന്റെ ഡാറ്റ ലിസ്റ്റിലുള്ളതാണെന്നും ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ അരുണ്‍ സക്കറിയ സ്ഥിരീകരിച്ചു.