വയനാട്ടില്‍ കാട്ടാന ശല്യം രൂക്ഷം; മധ്യവയസ്ക്കനുനേരെ ആക്രമണം

Jaihind Webdesk
Thursday, July 4, 2024

 

വയനാട്: പൊഴുതന പെരിങ്കോടയിൽ മധ്യയവയസ്ക്കനുനേരെ കാട്ടാനയുടെ ആക്രമണം. വൈത്തിരി സുഗന്ധഗിരി സ്വദേശി വിജയനെയാണ് [50] കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ആക്രമണത്തിൽ നട്ടെല്ലിന് ക്ഷതംഏറ്റ ഇയാളെ വൈത്തിരി താലൂക് ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്  കൊണ്ടുപോയി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് കാട്ടനാ ശല്യം രൂക്ഷമാണ്.