കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി; കാട്ടിലേക്ക് വിടുമെന്ന് വനംവകുപ്പ്

Jaihind Webdesk
Wednesday, May 22, 2024

 

പാലക്കാട്:  കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. മയക്കുവെടി വെച്ച ശേഷം ആര്‍ആര്‍ടി സംഘം  പുലിയെ കൂട്ടിലാക്കി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്‍റെ പറമ്പിലെ കമ്പി വേലിയിലായിരുന്നു രാവിലെ ഏഴ് മണിക്ക് പുലി കുടുങ്ങിയത്.  മയക്കുവെടി വെച്ച് നിരീക്ഷണത്തിന് ശേഷമായിരുന്നു ആര്‍ആര്‍ടി സംഘം പുലിയുടെ സമീപത്തെത്തിയത്.  പുലിയെ തിരികെ കാട്ടിലേക്ക് തന്നെ വിടുമെന്നാണ് വിവരം.