Tiger Attack| പൊന്നമ്പലമേട്ടില്‍ വനം വകുപ്പ് വാച്ചറെ കടുവ കൊന്നു ഭക്ഷിച്ചു; മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Jaihind News Bureau
Tuesday, October 7, 2025

ഇടുക്കി: പെരിയാര്‍ കടുവാസങ്കേതത്തിന്റെ ഭാഗമായ പൊന്നമ്പലമേട്ടില്‍ വനം വകുപ്പ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു ഭക്ഷിച്ചു. താല്‍ക്കാലിക ജീവനക്കാരനായിരുന്ന അനില്‍ കുമാര്‍ (28) ആണ് കൊല്ലപ്പെട്ടത്.

മൂന്ന് ദിവസമായി അനിലിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വനം വകുപ്പും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഉള്‍വനത്തില്‍ നിന്നും ഇദ്ദേഹത്തിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കടുവയുടെ ആക്രമണമാണ് മരണകാരണമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.