സൗദിയിലെ റിയാദ്, ജിദ്ദ അടക്കമുള്ള പ്രദേശങ്ങളില്‍ , ഇനി പ്രവാസികള്‍ക്കും ഭൂമി വാങ്ങാം. ഇപ്രകാരം, റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാന്‍ പ്രവാസികളെ അനുവദിക്കുന്ന ,പരിഷ്‌കരിച്ച ഉടമസ്ഥാവകാശ നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. 2026 അടുത്ത വര്‍ഷം ആദ്യം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം. റിയല്‍ എസ്റ്റേറ്റ് മേഖല വികസിപ്പിക്കാനും നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണിത്. ഒപ്പം, നിക്ഷേപകരെയും റിയല്‍ എസ്റ്റേറ്റ് വികസന കമ്പനികളെയും സൗദി വിപണിയിലേക്ക് കൂടുതലായി ആകര്‍ഷിക്കും. ഇതിലൂടെ താമസ കെട്ടിടങ്ങള്‍ അടക്കം, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉണര്‍വ് വീണ്ടും വര്‍ധിക്കുമെന്നും സൗദി അറേബ്യ കണക്കാക്കുന്നു.
സൗദി അറേബ്യയിലെ വിദേശികള്‍ക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തും ആസ്തികള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കുന്നതാണ് ഭേദഗതി. വിദേശികള്‍ക്ക് ഭൂമി ഉടമസ്ഥാവകാശം അനുവദിക്കുന്നതിനായി പുതിയ സംവിധാനം രൂപീകരിക്കുന്നതിന്റെ ഭാഗമായാണിത്. 2021-ല്‍ സൗദി ഭരണകൂടം പുറത്തിറക്കിയ നിര്‍ദേശപ്രകാരം, നിയമാനുസൃത താമസമുള്ള വിദേശികള്‍ക്ക് നിശ്ചിത നിബന്ധനകളോടെ ഒരു ആസ്തി മാത്രം സ്വന്തമാക്കാന്‍ അനുവാദം നല്‍കിയിരുന്നു. അതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
പുതിയ സംവിധാനമനുസരിച്ച് വിദേശികള്‍ക്ക് വാണിജ്യ, വാസസ്ഥലം, കാര്‍ഷിക ഭൂമി എന്നിവയുള്‍പ്പെടെ എല്ലാ തരത്തിലുള്ള ഭൂമിയും സ്വന്തമാക്കാനാകും. മക്കയും മദീനയും ഉള്‍പ്പെടെ മുമ്പ് നിയന്ത്രണം ഉണ്ടായിരുന്ന പവിത്ര നഗരങ്ങളിലും ഉടമസ്ഥാവകാശം അനുവദിക്കപ്പെടും. വിദേശ നിക്ഷേപകരും വിദേശത്തു ജോലി ചെയ്യുന്ന സൗദി റസിഡന്റുമാരായ പ്രവാസികളും ഇതില്‍ വലിയ തോതില്‍ ആകര്‍ഷിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. യു.എ.ഇ പോലുള്ള പരമ്പരാഗത നിക്ഷേപ കേന്ദ്രങ്ങളില്‍ നിന്ന് മാറ്റം ആവശ്യപ്പെടുന്ന നിക്ഷേപകരെ ലക്ഷ്യമിട്ടുള്ള ഈ തീരുമാനം, സൗദിയുടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് നടപ്പാക്കപ്പെടുക