2019-20 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം അഞ്ച് ശതമാനമായി കുറയും

2019-20 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം അഞ്ച് ശതമാനമായി കുറയുമെന്ന് റിപ്പോർട്ടുകൾ. 2018-19 സാമ്പത്തിക വർഷത്തിൽ 6.8 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി നിരക്ക്. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്.

കഴിഞ്ഞ 11 വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് ഈ സാമ്പത്തിക വർഷത്തിൽ ഉണ്ടാകുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂലൈ- സെപ്തംബർ സാമ്പത്തിക പാദത്തിൽ 4.5 ശതമാനം ജിഡിപിയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്.

കുറഞ്ഞ വളർച്ചാ നിരക്ക് കണക്കിലെടുത്ത് വരാനിരിക്കുന്ന ധനകാര്യ ബജറ്റിൽ ധനകാര്യമന്ത്രി ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോർപ്പറേറ്റ് നികുതി കുറച്ച സാഹചര്യത്തിൽ വ്യക്തിഗത നികുതിയിളവുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ആഭ്യന്തര ഉത്പാദനം ഈ സാമ്പത്തിക വർഷം അഞ്ച് ശതമാനം വളർച്ച മാത്രമായിരിക്കും രേഖപ്പെടുത്തുക. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 6.8 ശതമാമായിരുന്നു. ഇത്തവണ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാൾ ആഭ്യന്തര നയങ്ങൾ സൃഷ്ടിച്ച പ്രശ്നങ്ങളാണ് ആഘാതം കൂട്ടിയിരിക്കുന്നത്. ഘടനാപരമായി സാമ്പത്തിക മേഖലയിൽ ഇന്ത്യ നേരിടുന്നത് വൻവെല്ലുവിളിയാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

gdp
Comments (0)
Add Comment