ഫോബ്‌സ് സമ്പന്നരുടെ പട്ടിക വന്നു : 30 പേരും യുഎഇ ആസ്ഥാനമാക്കിയവര്‍ ; ആദ്യ 15- ല്‍ പത്തും മലയാളികള്‍

Jaihind News Bureau
Monday, January 18, 2021

ദുബായ് : ഫോബ്സ് മിഡില്‍ ഈസ്റ്റ് പട്ടികയിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരില്‍ ആദ്യ 15ല്‍ പത്തും മലയാളികള്‍ സ്ഥാനം നേടി. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് പട്ടികയില്‍ ഒന്നാമന്‍. സണ്ണിവര്‍ക്കി (ജെംസ് ഗ്രൂപ്), രവിപിള്ള (ആര്‍പി ഗ്രൂപ്), ഡോ.ഷംഷീര്‍ വയലില്‍ (വിപിഎസ് ഹെല്‍ത്ത് കെയര്‍), കെ.പി.ബഷീര്‍ ( വെസ്റ്റേണ്‍ ഇന്‍റര്‍നാഷനല്‍), പി.എന്‍.സി. മേനോന്‍ (ശോഭ ഗ്രൂപ്),  തുംബൈ മൊയ്തീന്‍ (തുംബൈ ഗ്രൂപ്), അദീബ് അഹമ്മദ് (ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ്), ഫൈസല്‍ കൊട്ടിക്കൊേള്ളാന്‍ (കെഫ് ഹോള്‍ഡിങ്‌സ്), രമേഷ് രാമകൃഷ്ണന്‍ (ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്) എന്നിവരാണ് മറ്റുള്ളവര്‍.

പട്ടികയിലെ ആദ്യ 25ല്‍ സിദ്ദിഖ് അഹമ്മദ് (ഇറാം ഗ്രൂപ്), ഷംലാല്‍ അഹമ്മദ് (മലബാര്‍ ഗോള്‍ഡ്), അനില്‍ ജി.പിള്ള(എയറോലിങ്ക് ഗ്രൂപ്), ലാലു സാമുവല്‍ (കിങ്സ്റ്റണ്‍ ഹോള്‍ഡിങ്‌സ്) എന്നിവരും ഉള്‍പ്പെടുന്നു.പട്ടികയിലെ 30 പേരും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ് എന്ന പ്രത്യേകതയുണ്ട്.  മധ്യപൂര്‍വദേശത്തെ ഇന്ത്യന്‍ വ്യവസായികളില്‍ എട്ട് ശതകോടീശ്വരന്മാരാണുള്ളത്.