‘മോദി സര്‍ക്കാരിന് രാജ്യമെന്നാല്‍ അദാനി, അദാനിയെന്നാല്‍ രാജ്യം’: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, March 25, 2023

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ച് രാജ്യമെന്നാൽ അദാനിയും, അദാനിയെന്നാൽ രാജ്യവുമാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവം നിലനിർത്താനാണ് തന്‍റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ശബ്ദത്തിനായി നിലകൊള്ളുന്നതും ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതും ഈ പോരാട്ടത്തിന്‍റെ ഭാഗമാണ്. അദാനിയേപ്പോലുള്ള ആളുകൾക്ക് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് ജനങ്ങളോട് പറയുന്നതും അതിൽപ്പെടുമെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.