ഡൽഹി ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു

Tuesday, August 27, 2024

 

ആലപ്പുഴ: ഡൽഹിയിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. ഹരിപ്പാട് ചേപ്പാട് സ്വദേശിനി പ്രവീണ (20) യാണ് മരിച്ചത്. ഡൽഹിയിലെ വിഎംസിസി നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് പ്രവീണ. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം.

ജൂൺ ആദ്യം ഹോസ്റ്റലിൽ നിന്നാണ് പ്രവീണക്ക് ഭക്ഷ്യവിഷബാധയേറ്റത്. മുപ്പതു പേരിലധികം വിദ്യാർതഥികൾ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹരിയാണയിലെ ജിന്തർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്, പരുമല എന്നീ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരാവസ്ഥായിലായതിനെത്തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പ്രവീണ ചാപാട് കുന്നേല്‍ സ്വദേശികളായ പ്രദീപിന്‍റെയും ഷൈലജയുടേയും മകളാണ്. പ്രദീപ്-ഷൈലജ ദമ്പതികൾ ഹരിയാണയിലെ ഇസാറിൽ സ്ഥിരതാമസമാണ്. സംസ്കാരം ചൊവ്വാഴ്ച രാത്രി 7.30-ന് വീട്ടുവളപ്പിൽ നടക്കും.