പൊന്നാനി: കൊറോണയുടെ ഈ ലോക്ഡൗൺ ദുരന്തനാളുകളിൽ കടന്നുവന്ന റംസാൻ പ്രതിസന്ധികളിലൂടെയാണെങ്കിലും പെരുന്നാളിലേക്ക് പ്രവേശിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് മുൻകൈ എടുത്ത് സമാഹരിച്ച ഒരു ലക്ഷത്തിൽപരം രൂപയുടെ സ്നേഹ സപർശം ഭക്ഷ്യ കിറ്റ് 36-ാം വാർഡിലെയും പരിസരങ്ങളിലെയും നാനൂറ് കുടുംബങ്ങൾക്ക് വിതരണം ചെയ്തു.
ത്യാഗത്തിന്റെയും സഹനത്തിന്റെയും റംസാൻ ലോകമാകെ കൊറോണയുടെ പ്രതിസന്ധിയിലൂടെയാണ് പെരുന്നാളിലേക്ക് പ്രവേശിക്കുന്നതെന്ന് കിറ്റ് വിതരണം ചെയ്ത് ടി.കെ.അഷറഫ് പറഞ്ഞു. നമുക്ക് ചുറ്റുമുള്ള കഷ്ടത അനുഭവിക്കുന്നവർക്കൊരു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തനമാണ് ഇന്നത്തെ പരമപ്രധാന പ്രവർത്തനമായി മാറേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നസീം അറക്കൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിസന്റ് എം.അബ്ദുൾ ലത്തീഫ്, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് എം.പി.നിസാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിസന്റ് പി.വി.ദർവേസ്, എ. പവിത്രകുമാർ, എം.എ.ഷറഫുദ്ധീൻ, എം.ഫസലുറഹ്മാൻ, ടി.കെ.നദീം, ബിലാൽ മുഹമ്മത്, ജാബിർ വലിയകത്ത്, റാഷിദ് പുതുപൊന്നാനി എന്നിവർ പ്രസംഗിച്ചു.