മകരവിളക്ക് ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമായി ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസിന്റെ ഭക്ഷണ വണ്ടി

Jaihind Webdesk
Tuesday, January 14, 2025


പത്തനംതിട്ട: മകരവിളക്ക് ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമേകാന്‍ ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ഒരു ലക്ഷം ഭക്ഷണപ്പൊതികളുമായി ഭക്ഷണ വണ്ടി തയാറാക്കിയിരിക്കുന്നു. ഒരു ദിവസം തന്നെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മൂന്നുനേരങ്ങളില്‍ ദര്‍ശനത്തിന് എത്തുന്ന സ്വാമിമാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഗതാഗതം നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഈ ഭക്ഷണപ്പൊതി എത്തിച്ചു നല്‍കും.

ഇന്ന് രാവിലെ 7 മണിക്ക് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനത്ത് വച്ച് കെപിസിസി നയ രൂപീകരണ സമിതിയുടെ ചെയര്‍മാന്‍ ശ്രീ. ജെ എസ് അടൂര്‍ ഫ്‌ളാഗ് ഓഫ് കര്‍മ്മം നടത്തി ഉദ്ഘാടനം ചെയ്തു. ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ശ്രീ. നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ്,നജീം രാജന്‍, മനു തയ്യില്‍,സുനില്‍ യമുന, സുഹൈല്‍ നജീബ്, ആകാശ് ഇലഞ്ഞാന്ത്രമണ്ണില്‍,അന്‍സില്‍ സഫര്‍ അജ്മല്‍ കരിം,ഷിഹാബ് വലംഞ്ചുഴി,സഞ്ചു റാന്നി, ഷെഫിന്‍ ഷാനവാസ്, അജ്മല്‍ അലി എന്നിവര്‍ നേതൃത്വം നല്‍കി.