ഹൃദയത്തില്‍ രാഗാ… മുദ്രാവാക്യം വിളിച്ച് രാഹുല്‍ ഗാന്ധിയുടെ അനുയായി; വാഹനം നിർത്തി പ്രിയങ്ക | VIDEO

Jaihind Webdesk
Monday, June 20, 2022

ന്യൂ‍ഡൽഹി: രാഹുൽ ഗാന്ധിയുടെ അനുയായിയെ സ്വന്തം വാഹനത്തിൽ കയറ്റി ജന്തർ മന്തറിന് മുന്നിലെ സമരവേദിയിലെത്തിച്ച് പ്രിയങ്കാ ഗാന്ധി. ഇഡി ഓഫീസിന് സമീപത്തുനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റാന്‍ ശ്രമിച്ച ആളെയാണ് പ്രിയങ്കാ ഗാന്ധി ഇടപെട്ട് സ്വന്തം വാഹനത്തില്‍ സമരവേദിയിലേക്ക് കൊണ്ടുപോയത്.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിന്‍റെ സമീപത്തുനിന്ന് ഇയാളെ ഉദ്യോഗസ്ഥർ കൊണ്ടുപോകുന്നതു കണ്ട പ്രിയങ്കാ ഗാന്ധി വാഹനം നിർത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിപ്പിച്ച മൂവർണ്ണ നിറത്തിലുള്ള വസ്ത്രം ധരിച്ച് മുദ്രാവാക്യം വിളിക്കുന്ന ആളെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രിയങ്ക തന്‍റെ വാഹനം നിർത്തിയത്.

അഗ്നിപഥ് പദ്ധതിക്കെതിരെയും ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി രാഹുല്‍ ഗാന്ധിക്കെതിരായ ഇഡി  നടപടിക്കെതിരെയും ജന്തർ മന്തറിന് മുന്നില്‍ കോൺഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ഈ വേദിയിലേക്ക് പോവുകയായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ അനുയായിയെ കണ്ടത്.