നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

Jaihind News Bureau
Saturday, August 1, 2020

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കക്കിടിപ്പുറം സ്വദേശിയായ ജിതേഷ് അടുത്ത കാലത്തായി കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെയാണ് ചങ്ങരംകുളത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

‘കൈതോല പായവിരിച്ച്’, ‘പാലോം പാലോം’ തുടങ്ങി മലയാളികൾ ഏറ്റുപാടിയ ഒട്ടനവധി നാടൻപാട്ടുകളുടെ സൃഷ്ടാവാണ് ജിതേഷ്. ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് ടെസ്റ്റ് ഫലം വന്നശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.