ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ഇനി ബിഗ് ബലൂണില്‍ ഇരുന്ന് പറക്കാം

Sunday, September 4, 2022

ദുബായ് : ഗ്ലോബല്‍ വില്ലേജില്‍ ഈ പുതിയ സീസണില്‍ സന്ദര്‍ശകര്‍ക്കായി ബിഗ് ബലൂണ്‍ യാത്ര ഒരുക്കുന്നു. കിന്‍ഹീലിയം ബലൂണ്‍ വഴി ഇരുനൂറ് അടി ഉയരത്തില്‍ ബലൂണിലൂടെ പാറിപ്പറക്കാനുള്ള സൗകര്യമാണിത്.

ഒരേസമയം 20 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. കൂറ്റന്‍ ബലൂണ്‍ വഴിയുള്ള ആകാശ യാത്ര ഇരുപത്തിയേഴാം അധ്യായത്തിലെ പ്രധാന ആകര്‍ഷണമാണെന്ന് ഗ്ലോബല്‍ വില്ലേജിലെ ബിസിനസ് ഡെവലപ്പ്മെന്‍റ് ഡയറക്ടര്‍ നവീന്‍ ജെയിന്‍ പറഞ്ഞു. ഒക്ടോബര്‍ അഞ്ചിന് ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തനം ആരംഭിക്കും.