യുഎഇ വിമാനക്കമ്പനിയായ ഫ്‌ളൈ ദുബായ് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി

Jaihind News Bureau
Tuesday, March 17, 2020

ദുബായ്: യുഎഇ വിമാനക്കമ്പനിയായ ഫ്‌ളൈ ദുബായ് , മാർച്ച് 17 നും 31 നും ഇടയിൽ ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. മുംബൈ, ചെന്നൈ, ഹൈദരാബാദ്, കോഴിക്കോട് , കൊച്ചി എന്നിവയുൾപ്പെടെ ഇന്ത്യയിലെ എട്ട് സ്ഥലങ്ങളിലേക്കുള്ള സർവീസ് ആണ് എയർലൈൻനിർത്തുന്നത്.

കോവിഡിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ,രോഗം വ്യാപിക്കുന്നത് തടയാൻ ഇന്ത്യയിലെ കേന്ദ്ര സർക്കാർ തിങ്കളാഴ്ച (മാർച്ച് 16) യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു, ഇതിനിടെ, അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതും ഇന്ത്യ ഇന്ന് നിരോധനം ഏർപ്പെടുത്തി.

teevandi enkile ennodu para