മലപ്പുറത്ത് മറ്റു പാർട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്; സിപിഎം കൗൺസിലറുടെ ഭർത്താവ് ഉൾപ്പെടെ 32 പേർ കോൺഗ്രസിൽ ചേർന്നു

Friday, June 21, 2024

 

മലപ്പുറം: തിരൂരില്‍ കുടുംബങ്ങൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്. തിരൂർ എഴൂരിൽ സിപിഎം കൗൺസിലറുടെ ഭർത്താവ് ഉൾപ്പെടെ 32 പേർ കോൺഗ്രസിൽ അംഗത്വമെടുത്തു. ഡിസിസി സെക്രട്ടറി യാസർ പൊട്ടച്ചോലയുടെ നേതൃത്വത്തിലാണ് മറ്റു പാർട്ടികളിൽ നിന്നുള്ളവർ കോൺഗ്രസിൽ അംഗത്വമെടുത്തത്. പാർട്ടിയിലേക്ക് കടന്നുവന്നവരെ ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയ് കോൺഗ്രസ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. ജോയ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം കഴിഞ്ഞ 2 വർഷത്തിനിടെ പതിനായിരത്തിലധികം പേരാണ് വിവിധ പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് ഒഴുകിയെത്തിയത്.