ബഹ്റൈൻ : നിലവിൽ ഒളിച്ചോടിയ തൊഴിലാളികളെ ഫ്ലക്സ് വർക്ക് പെർമിറ്റ് കീഴിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് എൽ എം ആർ എ സിഇഒ ഒസാമ ബിൻ അബ്ദുള്ള അബ്സി അറിയിച്ചു. പുതിയ നിയമം മന്ത്രിസഭ സ്ഥിരീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഇത്തരത്തിലുള്ള വരെ നാടുകടത്തും. മുൻകൂർ അറിയിപ്പില്ലാതെ 15 ദിവസമോ അതിൽ കൂടുതലോ നിലവിലെ സ്പോൺസർ കീഴിൽ ജോലിക്ക് ഹാജരാകാതിരുന്നാൽ തൊഴിലുടമ റിപ്പോർട്ട് അധികൃതർക്ക് സമർപ്പിക്കാം. റൺ എവേ പരാതി ഉള്ള തൊഴിലാളിക്ക് മറ്റ് സ്പോൺസറുടെ കീഴിൽ ജോലി ചെയ്യാനോ നിലവിലെ തൊഴിലുടമയുടെ കീഴിൽ വീണ്ടും ജോലി ചെയ്യണോ പുതിയ നിയമം അനുവദിക്കില്ല. നിലവിൽ ഒളിച്ചോടിയ തൊഴിലാളികളുടെ എണ്ണം ബഹറിനിൽ കഴിയുന്ന വിദേശ തൊഴിലാളികളുടെ എണ്ണത്തിന്റെ ദശാംശം നാല് ശതമാനമാണ് ഉള്ളത്.