FLOOD| കിഷ്ത്വാറിലെ മിന്നല്‍പ്രളയം: മരണ സംഖ്യ ഉയരുന്നു; ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ മാറ്റിവെച്ചു

Jaihind News Bureau
Friday, August 15, 2025

ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 2 സിഐഎസ്എഫ് ജവാന്മാരുമുണ്ട്. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് 167 പേരെയോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇതുവരെ രക്ഷപ്പെടുത്തി. മോശം കാലാവസ്ഥയായതിനാല്‍ ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. അതിനാല്‍, കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇനിയും 200 ല്‍ അധികം പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും രംഗത്തിറങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാണ്. മചയില്‍ മാതാ യാത്രയിലെ തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടവരിലേറെയും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവിലെ ഇന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ മാറ്റിവച്ചിട്ടുണ്ട്.