പാർവതി എന്ന കൊച്ചുമിടുക്കിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ മനുഷ്യസ്‌നേഹികളുടെ സഹായം തേടുന്നു

Jaihind News Bureau
Thursday, October 8, 2020

അപൂർവത്തിൽ അപൂർവമായ രോഗം ബാധിച്ചു ദുരിതമനുഭവിക്കുന്ന പാർവതി എന്ന കൊച്ചു കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ മനുഷ്യസ്നേഹികളുടെ സഹായം തേടുകയാണ് കൂത്തുപറമ്പിനടുത്തുള്ള പൂക്കോട് നിവാസികൾ. പൂക്കോട്ടെ യു പി. വിനോദിന്‍റെയും ഷർമിളയുടെയും ഏക മകളാണ് അഞ്ചു വയസ്സുകാരിയായ പാർവതി. ഗ്രെ പ്ലേറ്റ്ലറ്റ്‌ സിന്ധ്രോം എന്ന മാരക രോഗത്തിനടിമയാണ് ഈ കൊച്ചു പെൺകുട്ടി .

ലോകത്തിൽ തന്നെ ഈ രോഗത്തിന് അടിമയായ എഴുപതാമത്തെ രോഗിയാണ് പാർവതി. കഴിഞ്ഞ ആറുമാസമായി മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്. രക്തത്തിലെ പ്ലേറ്റ്ലറ്റിന്‍റെ അളവ് അമിതമായി കുറയുന്നതുകൊണ്ട് അപ്രതീക്ഷിതമായ രക്ത സ്രാവ മുണ്ടാകുന്നന്നതാണ് ഇതിന്‍റെ ലക്ഷണം. മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയ ചെയ്താൽ ഈ രോഗം മാറ്റിയെടുക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് ബാംഗ്ലൂരിലെ നാരായണ ഹെൽത്ത്‌ സിറ്റി ആശുപത്രിയിൽ നിന്നും ചെയ്യുന്നതിനു 50ലക്ഷത്തോളം രൂപ വേണ്ടിവരുമെന്ന് കണക്കാക്കിയിട്ടുണ്ട്. ശാസ്ത്രക്രിയാനന്തരം ആറുമാസത്തോളം ഐസിയുവിൽ പാർപ്പിച്ചാൽ മാത്രമേ രോഗം മാറ്റിയെടുക്കാൻ പറ്റുകയുള്ളുവെന്നാണ് മെഡിക്കൽ ബോർഡിന്‍റെ അഭിപ്രായം. മത്സ്യം വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കുന്ന പാർവതിയുടെ കുടുംബത്തിന് ഇത്രയും തുക കണ്ടെത്തുക അസാധ്യമാണ്.

ഈ സാഹചര്യത്തിൽ കുട്ടിയുടെ ചികിത്സയ്ക്ക് ഫണ്ട്‌ സ്വരൂപിക്കുന്നതിന് നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കാനറാ ബാങ്കിന്‍റെ കതിരൂർ ശാഖയിൽ ഒരു അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

https://youtu.be/LDfYuMTLCg0