ആലപ്പുഴ ചേര്‍ത്തലയില്‍ അഞ്ചു വയസുകാരന് അമ്മയുടെ ക്രൂര പീഡനം. മുഖത്തും, കഴുത്തിനും അമ്മ സ്‌കെയില്‍ ഉപയോഗിച്ച് അടിച്ചെന്ന് കുട്ടി പറഞ്ഞു. കഴുത്ത് പിടിച്ച് ഞെരിച്ചെന്നും പരാതിയില്‍ പറയുന്നു. കുട്ടിയുടെ കഴുത്തിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്.
അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി മൊഴി നല്‍കി. ചേര്‍ത്തല 15ാം വാര്‍ഡിലാണ് സംഭവം. സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരോടാണ് എല്‍കെജി വിദ്യാര്‍ത്ഥിയായ കുട്ടി സ്‌കൂള്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റതിന്റെ പാടുകള്‍ കണ്ടെത്തി. നിലവില്‍ കുട്ടിയെ ജില്ലാ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ചേര്‍ത്തല പൊലീസിലും ഇവര്‍ പരാതി നല്‍കി.