അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന്

Tuesday, December 11, 2018

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ വ്യക്തമാകുമെന്നാണ് സൂചന.
എക്സിറ്റ് പോളില്‍ കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍, ബിജെപി ആശങ്കയിലാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഭരണവും സ്വാധീനവുള്ള മൂന്നിടത്തും പാര്‍ട്ടിക്ക് കാലിടറുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ഭൂരിപക്ഷം സര്‍വെകളും വ്യക്തമാക്കുന്നത്.